
പതിമൂന്ന് ലിറ്റര്‍ വാറ്റ് ചാരായവുമായി ഇടുക്കി ഉപ്പുതോടിന് സമീപം രാജമുടിയില്‍ ഒരാൾ അറസ്റ്റിൽ. രാജമുടി സ്വദേശി പൂതക്കുഴിയില്‍ കൂട്ടായി എന്നു വിളിക്കപ്പെടുന്ന ബിജു (53) നെയാണ് തങ്കമണി എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ രാഹുല്‍ ജോണും സംഘവും പിടികൂടിയത്. ഇയാള്‍ വീട്ടില്‍ ചാരായം നിര്‍മിച്ച് തൊടുപുഴ ഭാഗങ്ങളില്‍ കാറില്‍ എത്തിച്ചു വില്‌പന നടത്തുന്നതായി എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പരിശോധനയിൽ പ്രിവന്റീവ് ഓഫീസര്‍മാരായ ജയന്‍ പി ജോണ്‍, പ്രിന്‍സ് ഏബ്രഹാം, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ സി. എന്‍. ജിന്‍സണ്‍, ജോഫിന്‍ ജോണ്‍, വനിതാ സി് ഇ. ഒ. ഷീന തോമസ്, സി. ഇ. ഒ ആനന്ദ് വിജയന്‍, സിഇഒ ബിലേഷ് എന്നിവര്‍ പങ്കെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

