
സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറച്ച് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഭാരത് ടാക്സി' സർവീസുമായി കേന്ദ്രം. കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെയും ദേശീയ ഇ-ഗവേണൻസ് ഡിവിഷന്റെയും കീഴിലാണ് ‘ഭാരത് ടാക്സി' ആരംഭിക്കുക. ഡൽഹിയിൽ പരീക്ഷണഘട്ടം നവംബറിൽ ആരംഭിക്കും. ഡിസംബറോടെ രാജ്യത്തെ തിരഞ്ഞെടുത്ത 20 നഗരങ്ങളിൽക്കൂടി സേവനം ലഭ്യമാക്കും. യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കുകളാകും ഏർപ്പെടുത്തുക. ഡ്രൈവർമാരെ ഓഹരിയുടമകളാകാൻ അനുവദിക്കുന്ന രാജ്യത്തെ ആദ്യത്തെ സഹകരണ ടാക്‌സി സേവനമാണിത്. യാത്രക്കൂലിവർധന, മോശം വാഹനങ്ങൾ, ൈഡ്രവർമാരുടെ മോശം പെരുമാറ്റം തുടങ്ങി മറ്റ് ഓൺലൈൻ ടാക്സി പ്ളാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിരുന്നു.
സാരഥികൾ
ഭാരത് ടാക്സികളിലെ ഡ്രൈവർമാരെ സാരഥികൾ എന്നുവിളിക്കും. ഡൽഹിയിൽ ആദ്യഘട്ടത്തിൽ 650 ഡ്രൈവർമാർ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റു പ്ളാറ്റ്ഫോമുകളിലേതുപോലെ കമ്മിഷൻ സംവിധാനമില്ലാത്തതിനാൽ ഡ്രൈവർമാർക്ക് വരുമാനത്തിന്റെ 100 ശതമാനം ലഭിക്കും. യാത്രക്കാർക്ക് ന്യായമായ നിരക്കുകൾ പ്രതീക്ഷിക്കാം.ഡിജിറ്റൽഡിജിലോക്കർ, ഉമാങ് പോലുള്ള പ്ലാറ്റ്ഫോമുകളുമായി സേവനം സംയോജിപ്പിച്ചേക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

