
കുട്ടിക്കാനം - മുണ്ടക്കയം റൂട്ടിൽ വളഞ്ഞാങ്ങാനത്തിന് സമീപം ബുള്ളറ്റും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇടുക്കി വാഴവര സ്വദേശി രാമപുരത്ത് അതുൽ സണ്ണി(23)യാണ് മരണപ്പെട്ടത്. കുട്ടിക്കാനത്തിന് സമീപം മുറിഞ്ഞപുഴയ്ക്കും വളഞ്ഞങ്ങനത്തിനും ഇടയിൽ വച്ചാണ് അപകടം ഉണ്ടായത്. കുട്ടിക്കാനം ഭാഗത്തുനിന്ന് മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്കും മുണ്ടക്കയം ഭാഗത്ത് നിന്ന് കുട്ടിക്കാനം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ അതുലിനെ മറ്റ് വാഹന യാത്രക്കാരും പ്രദേശവാസികളും ചേർന്ന് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.

