രാജാക്കാടിന് സമീപം ഇടമറ്റത്ത് നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. മുവാറ്റുപുഴ ആയവന സ്വദേശി ആന്റോ ആണ് മരണപ്പെട്ടത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. പണിക്കന്‍കുടിയില്‍ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മൂന്നാർ സന്ദർശിക്കാൻ രാജാക്കാട് വഴി പോകുന്നതിനിടെ ഇടമറ്റതിന് സമീപം കാർ നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിയുകയായിരുന്നു.
നിയന്ത്രണം നഷ്ടപെട്ട വാഹനം റോഡില്‍ നിന്നും തെന്നി മാറി സമീപത്തെ കൃഷിയിടത്തിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്റോയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ നാലുപേർ ആന്റോയുടെ ബന്ധുക്കളാണ് ഇവരെ വിദഗ്ത ചികിത്സക്കായി രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു. രാജാക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


