HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

Gold Rate Today: കുതിച്ചുയർന്ന് സ്വർണവില; ഇന്നും പുതിയ റെക്കോര്‍ഡ്, ഇന്നത്തെ നിരക്കറിയാം(13-10-2025)

സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക്

സംസ്ഥാനത്തെ സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക്. ഒരു പവന്‍ സ്വര്‍ണവില 92000 രൂപയ്ക്കരികെയെത്തി. പവന് ഇന്ന് 240 രൂപ കൂടിയതോടെ സ്വര്‍ണവില 91960 രൂപയാകുകയായിരുന്നു. ഗ്രാമിന് 30 രൂപ വീതമാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 11495 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.


ചൈനയ്ക്ക് 100 ശതമാനം അധികം തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സ്വര്‍ണവില ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര തലത്തിലും സ്വര്‍ണവില കുതിച്ചുയരുകയാണ്. സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80,000 പിന്നിട്ടത്. തുടര്‍ന്നുള്ള ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഒരു മാസത്തിനിടെ പവന് 10000 രൂപയിലധികമാണ് വര്‍ധിച്ചത്.


ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS