ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലക്കേസ്; മകനും പേരക്കുട്ടികളുമടക്കം 4 പേരെ തീകൊളുത്തി കൊന്ന കേസിൽ കോടതി ഇന്ന് വിധി പറയും

ഇടുക്കി: ചീനിക്കുഴി കൂട്ടക്കൊലക്കേസിൽ ഇന്ന് വിധി

സ്വത്ത് തർക്കത്തെ തുടർന്ന് ഇടുക്കി ചീനിക്കുഴിയിൽ മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഇന്ന് മൂന്ന് മണിക്ക് കോടതി വിധി പറയും. പ്രതി ആലിയേകുന്നേൽ ഹമീദിനെ (82) രാവിലെ കോടതിയിൽ ഹാജരാക്കി. 


തൊടുപുഴ മുട്ടം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ആഷ് കെ. ബാൽ ആണ് വിധി പറയുന്നത്. 2022 മാർച്ച് 19-ന് ശനിയാഴ്ച പുലർച്ചെ 12.30-നാണ് ആലിയക്കുന്നേൽ വീട്ടിൽ ഹമീദ് (79) അരുംകൊല നടത്തിയത്. മകൻ മുഹമ്മദ് ഫൈസൽ (ഷിബു-45), മകന്റെ ഭാര്യ ഷീബ (40), പെൺമക്കളായ മെഹ്‌റിൻ (16), അസ്ന (13) എന്നിവരെ ജനൽ വഴി കിടപ്പുമുറിയിലേക്ക് പെട്രോൾ നിറച്ച കുപ്പിയെറിഞ്ഞ് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.


അർദ്ധരാത്രി ഫൈസലും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം കിടപ്പുമുറിയുടെ വാതിൽ പുറത്ത് നിന്ന് പൂട്ടി രണ്ട് പെട്രോൾ കുപ്പികൾ തീകൊളുത്തി ജനൽ വഴി അകത്തേക്ക് എറിയുകയായിരുന്നു. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഉറക്കമുണർന്ന് ഓടിയെത്തിയ അയൽവാസികൾക്ക് അകത്തേക്ക് കടക്കാനായില്ല. നാലു പേരും മുറിക്കുളിൽ വെന്ത് മരണപ്പെടുകയായിരുന്നു. ഹമീദിനെ പോലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.


 കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS