HONESTY NEWS ADS

ഇടുക്കി അണക്കരക്ക് സമീപം വാഹനാപകടം; തൊഴിലാളികളുമായി എത്തിയ ജീപ്പ് ബസുമായി കൂട്ടിയിടിച്ചു, 10 പേർക്ക് പരിക്ക്

ഇടുക്കി: അണക്കരക്ക് സമീപം ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം


ഇടുക്കി അണക്കരക്ക് സമീപം കടശ്ശിക്കടവിൽ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റു. തമിഴ് നാട്ടിൽ നിന്നും ഏലത്തോട്ടത്തിലേക്ക് ഉള്ള തൊഴിലാളികളുമായി എത്തിയ ജീപ്പ് ആണ് അപകടത്തിൽ പെട്ടത്. കുമളിയിൽ നിന്നും കട്ടപ്പനയിലേക്ക് പോയ ബസുമായാണ്  ജീപ്പ് കൂട്ടിയിടിച്ചത്. ജീപ്പിൽ ആകെ 20 ഓളം പേരാണ് ഉണ്ടായിരുന്നത്. ജീപ്പിന്റെ മുൻ ഭാഗം പൂർണമായും തകർന്ന നിലയിലാണ്. 


ജീപ്പിന്റെ ഒരു ഡോർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ ഉൾപ്പെടെ പുറത്തെടുത്തത്. പരിക്കേറ്റവരെ ആദ്യം അണക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഗുരുതരമായി പരിക്കേറ്റവരെ അവിടെ നിന്ന് തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രദേശത്തുണ്ടായിരുന്ന ആളുകളും ബസിലുണ്ടായിരുന്ന ആളുകളും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ജീപ്പിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അതേസമയം തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളുമായി എത്തുന്ന ജീപ്പുകൾക്ക് അമിത വേഗതയുണ്ടെന്നും സ്ഥിരമായി ഇത്തരത്തിൽ അപകടമുണ്ടാകുന്നുവെന്നുമുള്ള പരാതി നേരത്തെ ഉയർന്നിരുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS