
പത്ത് മില്ലി ലിറ്റർ മദ്യം കൈവശം വെച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്‌ത സംഭവത്തിൽ പൊലീസിന് മഞ്ചേരി കോടതിയുടെ രൂക്ഷ വിമർശനം. വളാഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർക്കെതിരെയാണ് മഞ്ചേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി രൂക്ഷ വിമർശനം നടത്തിയത്. 10 മില്ലി ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കൈവശം വെച്ചതിന് യുവാവിന് ഒരാഴ്ച്ച ജയിലിൽ കിടക്കേണ്ടിയും വന്നതടക്കം ചൂണ്ടിക്കാട്ടിയാണ് കോടതി വിമർശനം ഉന്നയിച്ചത്. തിരൂർ പൈങ്കണ്ണൂർ സ്വദേശി ധനേഷി (32) നെയാണ് ഇക്കഴിഞ്ഞ 25 ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇത്തരമൊരു അറസ്റ്റ് നടന്നത് ഏതെങ്കിലും ബനാന റിപബ്ലിക്കിലല്ല നടന്നതെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണെന്നും കോടതി ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

