ഇടുക്കി മെഡിക്കൽ കോളേജിന് പുതിയ ആംബുലൻസ്; ഫ്ലാഗ് ഓഫ് ചെയ്ത് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി മെഡിക്കൽ കോളേജിന് പുതിയ ആംബുലൻസ്


ഇടുക്കി മെഡിക്കൽ കോളേജിന് ലഭിച്ച പുതിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മന്ത്രിയുടെ നിർദേശപ്രകാരം കൊച്ചി വിമാനത്താവള കമ്പനി സിയാലിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നാണ് ആംബുലൻസ് ലഭ്യമാക്കിയത്. നിലവിൽ രോഗിയ്ക്ക് പ്രഥമ പരിചരണത്തിനുള്ള സൗകര്യമാണ് വാഹനത്തിലുള്ളത്. ഉടനെ തന്നെ ഐ.സി.യു സംവിധാനത്തിലേക്ക് ഉയർത്തും. മെഡിക്കൽ കോളേജിൽ ആരംഭിക്കുന്ന പാലിയേറ്റിവ് പരിചരണത്തിനായുള്ള സംവിധാനത്തിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. പ്രാരംഭഘട്ട പ്രവർത്തനമാണ് ഇപ്പോൾ ആരംഭിക്കുന്നത്. ജീവനക്കാർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും അതിനയുള്ള  പരിശീലനം നൽകും. മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ടോമി മാപ്പാലക്കൽ, ഡോക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.






Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS