HONESTY NEWS ADS

യു ഡി എഫ് വാഴത്തോപ്പ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു, ചെറുതോണി ജില്ലാ വ്യാപാര ഭവനിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ. ജെ. ജനീഷ് ഉദ്‌ഘാടനം ചെയ്തു

യു ഡി എഫ്  വാഴത്തോപ്പ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചെറുതോണി ജില്ലാ വ്യാപാര ഭവനിൽ യു.ഡി.എഫ് വാഴത്തോപ്പ് മണ്ഡലം  തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു. മണ്ഡലം പ്രസിഡണ്ട് സി .പി . സലിം അധ്യക്ഷത വഹിച്ച യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ. ജെ. ജനീഷ് ഉദ്‌ഘാടനം ചെയ്തു. ഒമ്പതര വർഷമായി നീണ്ടുനിന്ന സമരപ്പാതയുടെ നിർണായക പര്യ അവസാനമാണ് ഈ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് എന്ന് ഉദ്ഘാടന പ്രസംഗത്താൻ ഒ.ജെ. ജനിഷ് പറഞ്ഞു.


കെ.എസ്.സി സംസ്ഥാന പ്രസിഡൻറ് ജോൺസ് കുന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. വാഴത്തോപ്പ് പഞ്ചായത്തിലെ 15 സ്ഥാനാർത്ഥികൾക്ക് പുറമെ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ബിജു നിള, ടെസി തങ്കച്ചൻ, സന്ധ്യ ബിനോയ്, എന്നിവരും ജില്ലാപ്പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഫ്രാൻസിസ് അറയ്ക്കപ്പറമ്പിലും പരിപാടിയിൽ  പങ്കെടുത്തു. അഭിവാദ്യം അർപ്പിച്ച് UDF നേതാക്കളായ ജോയി തോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് അനിഷ് ജോർജ്, എം .ഡി അർജുനൻ, എൻ. പുരുക്ഷോത്തമൻ, അനിൽ ആനിക്കാനാട്ട് എന്നിവർ എന്നിവർ സംസാരിച്ചു. തുടർന്ന് ചെറുതോണി ടൗണിൽ സ്ഥാനാർഥികളുമായി റോഡ് ഷോയും നടത്തി.


 കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS