
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ പ്രതി മാർട്ടിന്റെ വീഡിയോയിൽ നടപടി. നടിയെ അപമാനിക്കുന്ന തരത്തിൽ കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ തയ്യാറാക്കിയ വീഡിയോ പ്രചരിപ്പിച്ച മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളെയാണ് പിടികൂടിയത്. വീഡിയോ പ്രചരിപ്പിച്ച 100 അക്കൗണ്ടുകൾ തിരിച്ചറിഞ്ഞു. ബി എൻ എസ് എസ് 72, 75 വകുപ്പുകളും ഐ ടി ആക്ട് സെക്ഷൻ 67 ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
.വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷ്ണർ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധി പുറത്തുവന്നതിന് പിന്നാലെയാണ് മാർട്ടിന്റെ പേരിൽ അതിജീവിതയുടെ പേര് അടക്കം വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോകളും അപവാദ പ്രചാരണങ്ങളും ഒഴിവാക്കാൻ അന്വേഷണ സംഘം ഇതിനോടകം തന്നെ യൂട്യൂബ് , ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും അതിജീവതയെ അപകീർത്തിപ്പെടുത്തുന്ന ലിങ്കുകൾ റിമൂവ് ചെയ്യണമെന്ന് കാട്ടിയാണ് നോട്ടീസ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

