ബൈസൺവാലി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ എൽ.പി വിഭാഗത്തിലെ നാലാം ക്ലാസ് മുറിയിലെ സീലിംഗ് അടർന്നു വീണു. ഇന്ന് രാവിലെയായിരുന്നു സംഭവം. മാസങ്ങൾക്ക് മുമ്പ് ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച സീലിംഗിന്റെ ഒരു ഭാഗമാണ് താഴേക്ക് പതിച്ചത്.
സംഭവസമയത്ത് ക്ലാസ് മുറിയിൽ കുട്ടികൾ ഉണ്ടായിരുന്നില്ലെന്നും, ആർക്കും പരിക്കുകൾ ഉണ്ടായിട്ടില്ലെന്നും സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു. പുറത്ത് നിന്നിരുന്ന കുട്ടികൾ ശബ്ദം കേട്ട് ഉടൻ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായതായും അധികൃതർ വ്യക്തമാക്കി.സീലിംഗിന്റെ ആശാസ്ത്രീയമായ നിർമ്മാണമാണ് അപകടത്തിന് കാരണമെന്നാണ് രക്ഷിതാക്കളും നാട്ടുകാരും ആരോപിക്കുന്നത്. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തര പരിശോധന നടത്തണമെന്ന ആവശ്യവും ശക്തമാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


