HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

“വേണ്ടാട്ടോ ഡ്രഗ്സ്… പണി കിട്ടും” എന്ന മുദ്രാവാക്യവുമായി ചെറുതോണിയിൽ ജി-ടെക്കിന്റെ ആന്റി-ഡ്രഗ് റോഡ് ഷോ സംഘടിപ്പിച്ചു.

ചെറുതോണിയിൽ ജി-ടെക്കിന്റെ ആന്റി-ഡ്രഗ് റോഡ് ഷോ സംഘടിപ്പിച്ചു


ജി-ടെക് എഡ്യൂക്കേഷന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സമൂഹത്തിന് ലഹരി വിമുക്ത സന്ദേശം നൽകുന്നതിനായി “വേണ്ടാട്ടോ ഡ്രഗ്സ്… പണി കിട്ടും” എന്ന മുദ്രാവാക്യവുമായി ചെറുതോണിയിൽ ആന്റി-ഡ്രഗ് റോഡ് ഷോ സംഘടിപ്പിച്ചു. രാസ ലഹരികളുടെ ദുരുപയോഗം തടയുന്നതിനുള്ള ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജി-ടെക് സംസ്ഥാനത്തെ 14 ജില്ലകളിലായി ആന്റി-ഡ്രഗ് ക്യാമ്പയിൻ നടപ്പാക്കി വരികയാണ്.


ചെറുതോണിയിൽ നടന്ന പരിപാടി ഇടുക്കി പൊലീസ് സബ് ഇൻസ്‌പെക്ടർ സാബു തോമസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്യാമ്പയിന്റെ ലോഗോ പ്രകാശനവും നടന്നു. ജി-ടെക് ഇടുക്കി അസോസിയേറ്റ് ഡയറക്ടർ നോബി സുധർശൻ ലഹരി വിരുദ്ധ സന്ദേശം നൽകി. വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.


ചെറുതോണി സെന്റർ ഡയറക്ടർ കെ.എം. ജോർജ്, ഇടുക്കി ഏരിയ മാനേജർ ആനന്ദകൃഷ്ണൻ കെ.ആർ, കെ.എം. ജലാലുദീൻ, പി.ടി. ജോസഫ്, ബിനോയ് വർക്കി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനതലത്തിൽ വാഹന റാലി, ലഘുലേഖ വിതരണം ഉൾപ്പെടെ വിവിധ ബോധവത്കരണ പരിപാടികളാണ് ജി-ടെക് സംഘടിപ്പിച്ചത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA