HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ശ്രീനാരായണ ധർമ്മപരിപാലന യോഗം പൈനാവ് ശാഖയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഗുരുദർശനം സംഘടിപ്പിച്ചു

ഇടുക്കി: പൈനാവ് ശാഖയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഗുരുദർശനം സംഘടിപ്പിച്ചു


ശ്രീനാരായണ ധർമ്മ പരിപാലനയോഗം പൈനാവ് ശാഖയുടെ നേതൃത്വത്തിൽ വനിതാ സംഘം, യൂത്ത് മൂവ്മെൻറ്, എംപ്ലോയീസ് ഫാമിലി യൂണിറ്റ്, കുടുംബയോഗങ്ങൾ, കുടുംബയൂണിറ്റുകൾ, ബാലജനയോഗം, സൈബർ സേന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ ഗുരുദർശനം നടത്തിയത്. ശാഖ പ്രസിഡന്റ് ടി ബി മോഹനൻ അധ്യക്ഷനായ യോഗം ഇടുക്കി യൂണിയൻ വനിതാ സംഘം പ്രസിഡണ്ട് പ്രീത ബിജു ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമ്മം കുടുംബജീവിത്തിൽ എന്ന വിഷയത്തിൽ സ്വാമിനി നിത്യചിന്മയയി ക്ലാസ് നയിച്ചു. 


പരിപാടിയുടെ ഭാഗമായി വിവിധ അനുസ്മരണങ്ങളും, ആദരവുകളും, കലാപരിപാടികളും നടന്നു. കുടുംബ ഐക്യവും സാമൂഹികപ്രതിബദ്ധതയും ഉയർത്തിക്കാട്ടിയ ഗുരുദർശനം ഏറെ ശ്രദ്ധേയമായി. ശാഖാ സെക്രട്ടറി പി കെ വിജയൻ,വൈസ് പ്രസിഡന്റ് ഡോ. ഷീല കമലാധരൻ,യൂണിയൻ കമ്മറ്റി അംഗം പി കെ ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS