
കമ്പിളികണ്ടം ഓലിക്കൽ കളരി സംഘത്തിന്റെ ഇരുപത്തിയൊന്നാം വാർഷികം ആഘോഷപൂർണമായി നടന്നു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ കളരിപ്പയറ്റിന്റെ വിവിധ അഭ്യാസപ്രകടനങ്ങൾ കാണികളെ വിസ്മയിപ്പിച്ചു. കളരി സംഘത്തിൽ പരിശീലനം നടത്തുന്ന വിദ്യാർത്ഥികളുടെ മെയ്പയറ്റ്, വാൾപയറ്റ് ഉൾപ്പെടെയുള്ള പ്രകടനങ്ങൾ വാർഷികാഘോഷത്തിന്റെ പ്രധാന ആകർഷണമായി. വെള്ളിലാംകണ്ടം ജഗദീഷ് ആശാന്റെ നേതൃത്വത്തിലായിരുന്നു അഭ്യാസപ്രകടനങ്ങൾ.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പരിപാടികളിൽ സജീവമായി പങ്കെടുത്തു. പൊതു സമ്മേളനം കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും മുരിക്കാശ്ശേരി സബ് ഇൻസ്പെക്ടർ കെ. ഡി. മണിയൻ അടക്കമുള്ള വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. പരമ്പര്യ കലാരൂപമായ കളരിപ്പയറ്റിന്റെ സംരക്ഷണത്തിനും പ്രചാരണത്തിനും ഓലിക്കൽ കളരി സംഘം നൽകുന്ന സംഭാവന ചടങ്ങിൽ പ്രശംസിക്കപ്പെട്ടു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

