HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഒരു വോട്ടിന്‍റെ വിജയത്തിൽ പഞ്ചായത്തിലേക്ക്; ശാലുമോൾ ഇടുക്കിയിലെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്

ശാലുമോൾ ഇടുക്കിയിലെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്


തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു വോട്ടിന് പഞ്ചായത്തിലേക്ക് വിജയിച്ചെത്തി ഇടുക്കി ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന പേരും സ്വന്തമാക്കിയിരിക്കയാണ് 24കാരി ശാലുമോൾ സാബു. ബൈസൺവാലി പഞ്ചായത്തിലേക്ക് 13ാം വാർഡായ തേക്കിൻകാനത്തുനിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ശാലുമോൾക്ക് 328 വോട്ടാണ് ലഭിച്ചത്. എതിർ സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസിന്റെ ഷാന്റി ബേബിക്ക് ലഭിച്ചത് 327 വോട്ടും. വിജയം ശാലുമോളെ തുണച്ചത് ഒരു വോട്ടിന്.


ശക്തമായ യുഡിഎഫ് സാന്നിധ്യമുള്ള വാർഡിൽ കേരള കോൺഗ്രസ് എമ്മിന്റെ ടിക്കറ്റിൽ ഒരു വോട്ട് നേടി അപൂർവ വിജയം നേടിയ ശാലുമോൾ പ്രചാരണങ്ങളും അല്പം വ്യത്യസ്തമാക്കിയിരുന്നു. പ്രചാരണബോർഡുകൾക്ക് സമീപം പൂച്ചെടികൾ നട്ടുപിടിപ്പിച്ചാണ് ശാലുമോൾ തന്റെ പ്രചാരണം പ്രകൃതി സൗഹൃദമാക്കിയത്. അവിടം കൊണ്ടും തീർന്നില്ല, പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച ചർച്ചകൾ വന്നപ്പോൾ ആദ്യ ടേം കേരള കോൺഗ്രസ് എമ്മിനായിരുന്നു. മുതിർന്നവർ ഉണ്ടെങ്കിലും അവിടെയും ഭാഗ്യം തുണച്ചത് ശാലു മോളെയാണ്. പഞ്ചായത്തിൽ ആകെയുള്ള 14ൽ ഏഴും എൽഡിഎഫ് അംഗങ്ങളാണ്. അഞ്ച് അംഗങ്ങൾ യുഡിഎഫിനും ഒരാൾ എൻഡിഎയ്ക്കുമാണ്. ഒരാൾ സ്വതന്ത്രനായി വിജയിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA