വിനോദസഞ്ചാരികളായ കുട്ടികള്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ അപകടത്തിൽപ്പെട്ട് 12 പേര്‍ക്ക് പരുക്ക്. കൊല്ലം സ്വദേശികളായ റ്റ്യൂഷന്‍ സെന്ററിലെ കുട്ടികള്‍ ഇടുക്കി കണ്ട ശേഷം തിരികെ മടങ്ങുമ്പോൾ കുരുതിക്കളത്തിന് മുകളിലെ വളവില്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് മറിയുകയായിരുന്നു.ഞായറാഴ്‌ച വൈകിട്ട് 7 മണിയോടു കൂടിയാണ് സംഭവം. 14 കുട്ടികള്‍ ഉണ്ടായിരുന്നു 11 പേര്‍ക്ക് പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ല. ഡ്രൈവര്‍ വണ്ടിയില്‍ കുരുങ്ങി പോയി.
കുളമാവ്-കാഞ്ഞാര്‍ പോലീസും മൂലമറ്റം ഫയര്‍ഫോഴ്‌സും സ്‌ഥലത്തെത്തി ഫയര്‍ഫോഴ്‌സിന്റെ വടം കെട്ടിവലിച്ച് വണ്ടിയുടെ ബോഡി അകത്തി ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു. പരുക്കേറ്റവരെ പോലീസ് വണ്ടിയിലും മറ്റൊരു ട്രാവലറിലും മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഡ്രൈവറെ പിന്നീട് തൊടുപുഴക്ക് മാറ്റി ഡ്രൈവറുടെ കാല്‍ ഒടിഞ്ഞിട്ടുണ്ട്. പരുക്കുകള്‍ ഒന്നും ഗുരുതരമല്ല.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


