HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

‘ഓപ്പറേഷന്‍ ഹോക്കൈ സ്ട്രൈക്ക്’; സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കന്‍ വ്യോമാക്രമണം

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കന്‍ വ്യോമാക്രമണം

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം. ‘ഓപ്പറേഷന്‍ ഹോക്കൈ സ്ട്രൈക്ക്’ അമേരിക്കന്‍ സൈന്യത്തിനു നേരെ ഡിസംബര്‍ 13ന് നടന്ന ഐ എസ് ആക്രമണത്തിനുള്ള മറുപടിയെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് വ്യക്തമാക്കി. നിരവധി ഐഎസ് ഭീകരരെ വധിച്ചതായും പ്രതികാരനടപടികള്‍ തുരുമെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്.


അമേരിക്കന്‍ ആക്രമണത്തിന് സിറിയന്‍ പ്രസിഡന്റിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഐഎസ് ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങളും ആയുധകേന്ദ്രങ്ങളുമാണ് ആക്രമണത്തില്‍ ലക്ഷ്യം വച്ചതെന്ന് പീറ്റ് ഹെഗ്സേത്ത് സമൂഹമാധ്യമപോസ്റ്റിലൂടെ അറിയിച്ചു. നൂറുകണക്കിന് മിസൈലുകള്‍ ഉപയോഗിച്ച് മധ്യസിറിയയിലെ എഴുപതിലധികം ലക്ഷ്യകേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്നും ജോര്‍ദാനില്‍ നിന്നുള്ള പോര്‍വിമാനങ്ങളും ഓപ്പറേഷനില്‍ പങ്കെടുത്തുവെന്നും യു എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.


സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറയ്ക്ക് നിയന്ത്രണമില്ലാത്ത മേഖലയിലാണ് അമേരിക്കന്‍ സൈന്യത്തിനു നേരെ കഴിഞ്ഞയാഴ്ച ഐ എസ് ആക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു അമേരിക്കന്‍ പൗരനും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA