HONESTY NEWS ADS

ശാരീരിക പരിമിതികളെ അതിജീവിച്ച് നേപ്പാളില്‍ നടന്ന പാരാ തെയ്ക്വാന്‍ഡോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡല്‍ നേടി ഇടുക്കി കഞ്ഞിക്കുഴി സ്വദേശി പ്രമോദ് ദാസ്

ഇടുക്കി: പാരാ തെയ്ക്വാന്‍ഡോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡല്‍ നേടി ഇടുക്കി കഞ്ഞിക്കുഴി സ്വദേശി

ഡിസംബർ ആദ്യവാരം നേപ്പാളിൽ വച്ച് നടന്ന 13 ാമത് കൊറിയന്‍ അംബാസിഡര്‍ അന്താരാഷ്ട്ര ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പാരാ തെയ്ക്വാന്‍ഡോ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ പ്രമോദ് ദാസ്. ബാംഗ്ലൂരിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയാണ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ ലഭിച്ചത്. 



ജന്മനാ ഇടതു കൈ ഇല്ലാത്ത പ്രമോദ് ദാസിന് വലതു കൈയ്ക്ക് സ്വാധീനവുമില്ല. കൈകളുടെ ഈ പരിമിതി കാലുകള്‍ കൊണ്ട് അതിജീവിച്ച് ഫുട്‌ബോളിലും മാരത്തണിലും ഇപ്പോള്‍ തെയ്ക്വാന്‍ഡോയിലും തിളക്കമാര്‍ന്ന വിജയം നേടിയിരിക്കുകയാണ്. 9 ലോക റെക്കോര്‍ഡുകളും ഏഷ്യയിലെ ആദ്യ ഫിഫ ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് കോച്ചുമാണ്. ചെറുതോണി യൂണിവേഴ്‌സല്‍ തായ്‌ക്കോണ്ട അക്കാദമി പരിശീലകനും ഇന്റർനാഷണൽ കോച്ചുമായ  പോള്‍ ജോര്‍ജ്ജിന്റെ കീഴിൽ കഴിഞ്ഞ ആറ് വർഷമായി പരിശീലനം നടത്തിവരുകയാണ് പ്രമോദ്. ശാരീരിക പരിമിതികളെ അതിജീവിച്ച് തിളക്കമാർന്ന നേട്ടം കൈവരിച്ച പ്രമോദ് ഇടുക്കി കലക്ടറേറ്റില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS