കഴിഞ്ഞ ഒരാഴിച്ച ആയി കഞ്ഞിക്കുഴി പഞ്ചായത്തിലെ വട്ടോൻപാറ വാകച്ചുവട് നിവാസികൾക്ക് ഉറക്കം ഇല്ലാത്ത രാത്രിയാണ്. വാകച്ചുവട് നിവാസി പുലിയെ കണ്ടു എന്ന് വെളിപ്പെടുത്തിയിട്ടും പുലി എന്ന് സ്ഥിരികരിക്കാൻ വനം വകുപ്പ് ഉദ്ദ്യോഗസ്ഥർ തയ്യാറായിട്ടില്ല. കഴിഞ്ഞ രാത്രിയിൽ മാളിയേക്കൽ ഷാജി അച്ചന്റെ കൂട്ടിൽ കിടന്ന വർത്തുനായ്ക്കൾക്ക് നേരെ അജ്ഞത ജീവിയുടെ ആക്രമണം ഉണ്ടായതോടെ പ്രദേശവാസികൾ വനം വകുപ്പിന് എതിരെ പ്രതിക്ഷേധവുമായി രംഗത്ത് എത്തി.
ഇന്നലെ രാത്രിയിൽ കൂട്ടിൽ കിടന്ന നായ്ക്കളെ പുലി ആക്രമിച്ച് കഴുത്തിന് മുറിവേൽപ്പിച്ചു എന്ന് ഇടുക്കി രൂപത HDS ഡയറക്ടർ ഫാദർ ഷാജി മാളികയ്ക്കൽ വെളിപ്പെടുത്തുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് കോമളം മോഹൻ ദാസിന്റെ നേതൃത്വത്താൽ പഞ്ചായത്ത് ജനപ്രതിനിധികൾ സംഭവത്തിലത്ത് എത്തി. രണ്ട് ക്യാമാറ സ്ഥാപിക്കാൻ നേതൃത്വം നൽകി. ക്യാമറ സ്ഥാപിച്ച ശേഷം മാത്രമെ കൂട് സ്ഥാപിക്കാൻ സാധിക്കു എന്ന വനം വകുപ്പിന്റെ നിലപാടിന് എതിരെ ശക്തമായ പ്രതിക്ഷേധമാണ് പ്രദേശവാസികളിൽ നിന്ന് ഉണ്ടായത്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രംബാക്കി നിൽക്കെ ഭീതി പരത്തുന്ന ജീവിയെ പിടികൂടാൻ നടപടി സ്വീകരിക്കണം എന്നും അല്ലാത്ത പക്ഷം ശക്തമായ ബഹുജന പ്രക്ഷോപം സങ്കടിപ്പിക്കും എന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


