തൊടുപുഴ കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ ജീവനക്കാർ യാത്രക്കാരനെ മർദിച്ചു, ദൃശ്യങ്ങൾ പുറത്ത്
0www.honesty.newsJanuary 30, 2026
തൊടുപുഴ കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ ജീവനക്കാർ യാത്രക്കാരനെ മർദിച്ചു. മൂന്ന് ജീവനക്കാർ ചേർന്നാണ് മർദിച്ചത്. യാത്രക്കാരൻ മദ്യപിച്ച് ബസിൽ പ്രശ്നം ഉണ്ടാക്കിയെന്നാണ് കെഎസ്ആര്‍ടിസി യുടെ വിശദീകരണം. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും യാത്രക്കാരൻ പരാതി നൽകാത്തതിനാൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും അന്വേഷണം തുടങ്ങിയെന്നും ഇടുക്കി ഡിറ്റിഒ അറിയിച്ചു.