എസ്എൻഡിപി ഇടുക്കി യൂണിയന് കീഴിലുള്ള ഇടുക്കി ശ്രീധർമ്മശാസ്താ ദേവി ഗുരുദേവക്ഷേത്രത്തിൻ്റെ നേതൃത്വത്തിലാണ് മരിയാപുരം ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികളെ സ്വീകരിച്ചത്. ഇടുക്കി ശ്രീനാരായണ പ്രാർത്ഥന മന്ദിരത്തിൽ നടന്ന പരിപാടി ശാഖാ പ്രസിഡണ്ട് കെജി തങ്കച്ചൻ അധ്യക്ഷത വഹിച്ച യോഗം ക്ഷേത്രം മേൽശാന്തി എ എസ് മഹേന്ദ്രൻ ശാന്തി ഉദ്ഘാടനം ചെയ്തു.
മരിയപുരം പഞ്ചായത്തിലെ 14 മെമ്പർമാരെയും, മരിയാപുരം പഞ്ചായത്തിൽ നിന്നും വിജയിച്ച ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് മെമ്പർമാർക്കുമാണ് സ്വീകരണം നൽകിയത്. സ്വീകരണ പരിപാടികൾക്ക് നന്ദി അർപ്പിച്ച് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എപി ഉസ്മാൻ, ഇടുക്കി ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷൻ മെമ്പർ ഫ്രാൻസിസ് അറക്കപറമ്പിൽ എന്നിവർ സംസാരിച്ചു. പരിപാടികളിൽ ശാഖായോഗത്തിലെ നിരവധി അംഗങ്ങൾ പങ്കെടുത്തു.


