HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

സിറ്റിങ് എംഎൽഎമാർ കളത്തിലിറങ്ങുമോ? രാഹുലിനെ കൈവിടും, കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന്

കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന്


നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും. സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കുന്നതിനെക്കുറിച്ചടക്കം ചര്‍ച്ചയുണ്ടാകും. കോണ്‍ഗ്രസ് പുറത്താക്കിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് സ്ഥാനാര്‍ഥിത്വം നൽകില്ല. തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബു മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രണ്ടു സിറ്റിങ് സീറ്റുകളിൽ കൂടി ആശക്കുഴപ്പമുണ്ട്. ഇക്കാര്യം അടക്കം ഹൈക്കമാൻഡിന് വിടാനാണ് സാധ്യത. സ്ഥാനാര്‍ഥി നിര്‍ണയത്തിൽ അഭിപ്രായം അറിയാൻ ജില്ലകളിലെ കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ജില്ല തിരിച്ച് നേതൃത്വം കൂടിക്കാഴ്ച നടത്തും. ഇന്നു മുതൽ വ്യാഴാഴ്ച വരെയാണ് യോഗങ്ങള്‍ നടക്കുക.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA