HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

സുവർണ്ണ ജൂബിലി സമാപനത്തിന് മുന്നോടിയായി ഫ്ലാഷ് മോബ് നടത്തി മരിയാപുരം സെന്റ് മേരീസ് യു.പി. സ്കൂൾ; ഇടുക്കി, ചെറുതോണി, തടിയമ്പാട്, കരിമ്പൻ എന്നീ ടൗണുകളിലാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.

ഇടുക്കി: സുവർണ്ണ ജൂബിലി സമാപനത്തിന് മുന്നോടിയായി ഫ്ലാഷ് മോബ് നടത്തി മരിയാപുരം സെന്റ് മേരീസ് യു.പി. സ്കൂൾ

അഞ്ചു പതിറ്റാണ്ടായി ആയിരങ്ങൾക്ക് അറിവ് പകർന്ന മരിയാപുരം സെന്റ് മേരീസ് യു.പി. സ്കൂൾ അതിന്റെ സുവർണ്ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, ചെറുതോണി, തടിയമ്പാട്, കരിമ്പൻ എന്നീ ടൗണുകളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ജനുവരി 17ന് നടക്കുന്ന സ്കൂളിന്റെ സുവർണ്ണ ജൂബിലി സമാപനത്തിലും സ്കൂൾ ദിനാഘോഷത്തിലും പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.


സുവർണ്ണ ജൂബിലി സമാപന പരിപാടികളുടെ ഭാഗമായി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മാനേജർ റവ. ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. അർധശതാബ്ദക്കാലം വിദ്യാഭ്യാസ രംഗത്ത് സ്കൂൾ നൽകിയ വിലപ്പെട്ട സംഭാവനകൾ അദ്ദേഹം അനുസ്മരിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ജോയി കെ. ജോസ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സജി മാത്യു, പബ്ലിസിറ്റി കൺവീനർ (റിട്ട.) ജോഷി ഫ്രാൻസിസ്, പി.ടി.എ. പ്രസിഡന്റ് തങ്കച്ചൻ മാണി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂളിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പിന്തുണ തുടരുമെന്നും അവർ വ്യക്തമാക്കി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എബി അബ്രഹാം, അധ്യാപകരായ മരിയ മാത്യു, ജിനു മരിയ ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് ഫ്ലാഷ് മോബ് വിജയകരമായി സംഘടിപ്പിച്ചത്. ജനുവരി 17-ന് നടക്കുന്ന സുവർണ്ണ ജൂബിലി സമാപനത്തിലും സ്കൂൾ ദിനാഘോഷത്തിലും ഏവരും പങ്കുചേരണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS