HONESTY NEWS ADS

ശബരിമല മകരവിളക്ക്: പത്തനംതിട്ടയിൽ നാളെ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി, പരീക്ഷകൾക്ക് മാറ്റമില്ല

നാളെ പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ


ശബരിമല മകരവിളക്കിനോട് അനുബന്ധിച്ച് നാളെ പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ല. അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഈ അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചു. പൊങ്കൽ പ്രമാണിച്ച് വ്യാഴാഴ്ച്ചയും പത്തനംതിട്ട ജില്ലയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS