HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

അടിമാലി മണ്ണിടിച്ചിൽ ദുരന്തം: ഒരു കാൽ നഷ്ടപ്പെട്ട സന്ധ്യക്ക് ഇതുവരെ സർക്കാർ ധനസഹായം ലഭിച്ചില്ല

ഒരു കാൽ നഷ്ടപ്പെട്ട സന്ധ്യക്ക് ഇതുവരെ സർക്കാർ ധനസഹായം ലഭിച്ചില്ല


സർക്കാരിൽ നിന്നും ധനസഹായം കിട്ടിയില്ലെന്ന് അടിമാലി കൂമ്പൻപാറ മണ്ണിടിച്ചിൽ ഒരു കാൽ നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന സന്ധ്യ ബിജു. പതിനയ്യായിരം രൂപ മാത്രമാണ് കിട്ടിയത്. വീട് പോയതിന്റെ നഷ്ടപരിഹാരവും ലഭിച്ചില്ല. മമ്മൂട്ടിയുടെ കാരുണ്യം കൊണ്ടാണ് ചികിത്സ ചെയ്യാൻ കഴിഞ്ഞതെന്നും സന്ധ്യ ബിജു പറഞ്ഞു.


മകൾക്ക് കളക്ടർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയും കിട്ടിയില്ല. ധനസഹായം കിട്ടിയില്ലെങ്കിൽ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥ. ദേശീയ പാത വിഭാഗം മൂന്ന് ലക്ഷം രൂപ ആശുപത്രിൽ അടച്ചു. പിന്നീടിതു വരെ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് സന്ധ്യ പറയുന്നു. മമ്മൂട്ടി ഇല്ലായിരുന്നുവെങ്കിൽ ജീവൻ നഷ്ടപ്പെട്ടേനെയെന്നും സന്ധ്യ കൂട്ടിച്ചേർത്തു.


കളക്ടർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയും കിട്ടിയിട്ടില്ല. ഇപ്പോൾ വാടകയ്ക്കാണ് താമസിക്കുന്നത്. വാടക സർക്കാർ നൽകാമെന്ന് പറഞ്ഞെങ്കിലും ലഭിച്ചിട്ടില്ല. വീടും മകൾക്ക് ഒരു ജോലിയുമാണ് ആവശ്യമെന്ന് സന്ധ്യ പറയുന്നു. മമ്മൂട്ടി ഫൗണ്ടേഷനാണ് ഇപ്പോൾ ഇങ്ങനെയിരിക്കാൻ തന്നെ കാരണമായതെന്ന് സന്ധ്യ കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷം ഒക്ടോബർ‌ 25നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽ ലക്ഷം വീട് ഉന്നതിയിൽ ഒരാൾ മരിക്കുകയും 8 വീടുകൾ പൂർണമായി നശിക്കുകയും ചെയ്തിരുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA