HONESTY NEWS ADS

പ്രണയനൈരാശ്യം; വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞ 19-കാരൻ അറസ്റ്റിൽ

വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞ 19-കാരൻ അറസ്റ്റിൽ


വന്ദേഭാരതിനുനേരേ കല്ലെറിഞ്ഞ കേസില്‍ 19കാരന്‍ അറസ്റ്റില്‍. അങ്കമാലി പാറക്കടവ് പോപ്പുള്ളിവീട്ടില്‍ സുജിത് സുരേഷിനെ (19) യാണ് ആലുവ റെയില്‍വേ പോലീസ് പിടികൂടിയത്. ഏഴിന് രാവിലെ 7.15-ഓടെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനടുത്ത് അകപ്പറമ്പ് റെയില്‍വേ ഗേറ്റിനുസമീപമാണ് വന്ദേഭാരതിനുനേരേ കല്ലേറുണ്ടായത്. പ്രണയനൈരാശ്യം മൂലമാണ് കല്ലെറിഞ്ഞതെന്ന് യുവാവ് പറഞ്ഞു.


വന്ദേഭാരതിന്റെ പുറത്തുള്ള സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടിച്ചത്. തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരതിനുനേരേ മൂന്നുവട്ടം കല്ലെറിഞ്ഞു. കല്ലേറില്‍ ട്രെയിനിന്റെ ചില്ലുകള്‍ തകര്‍ന്നു. ഇന്ത്യന്‍ റെയില്‍വേ നിയമം 153 പ്രകാരം ജാമ്യമില്ലാ വകുപ്പിലാണ് കേസെടുത്തത്. പ്രതിയുമായി തെളിവെടുപ്പ് നടത്തി


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


GOODWILL HYPERMART NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS