HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അനന്ദു മങ്കാട്ടിൽ യുവമോർച്ച ഇടുക്കി സൗത്ത് ജില്ലാ അധ്യക്ഷൻ; സംഘടനാ തലപ്പത്തേക്ക് എത്തുന്നത് മികച്ച അനുഭവസമ്പത്തുമായി

യുവമോർച്ച ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റായി അനന്ദു മങ്കാട്ടിലിനെ തിരഞ്ഞെടുത്തു


യുവമോർച്ച ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റായി അനന്ദു മങ്കാട്ടിലിനെ തിരഞ്ഞെടുത്തു. നിലവിൽ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെയാണ് (RSS) അനന്ദു തന്റെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. സംഘടനാ പ്രവർത്തനങ്ങളിൽ മികച്ച അനുഭവസമ്പത്തുള്ള അദ്ദേഹം വിദ്യാർത്ഥി കാലഘട്ടത്തിൽ എ.ബി.വി.പി (ABVP) യിലും, പിന്നീട് ബി.എം.എസ് (BMS) തുടങ്ങിയ പ്രമുഖ സംഘടനകളിലും വിവിധ ചുമതലകൾ സ്തുത്യർഹമായി വഹിച്ചിട്ടുണ്ട്.


യുവമോർച്ചയുടെ ജില്ലാ ജനറൽ സെക്രട്ടറി എന്ന നിലയിലുള്ള അനന്തുവിന്റെ  മികച്ച പ്രവർത്തനങ്ങളാണ് ഇപ്പോൾ പ്രസിഡന്റ് പദവിയിലേക്ക് അദ്ദേഹത്തെ എത്തിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി സ്വദേശിയാണ് അനന്ദു മങ്കാട്ടിൽ. അനന്ദു നേതൃസ്ഥാനത്തേക്ക് എത്തുന്നതോടെ ഇടുക്കി സൗത്ത് ജില്ലയിൽ യുവമോർച്ചയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.




ACHAYANS GOLD KATTAPPAN



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS