HONESTY NEWS ADS

പാചകവാതക ക്ഷാമം രൂക്ഷം: സംസ്ഥാനത്ത് പൊറോട്ടയ്ക്ക് വില കൂടി, കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടി

പാചകവാതക ക്ഷാമം രൂക്ഷമായതോടെ പൊറോട്ടയ്ക്ക് വില കൂടി


പാചകവാതക ക്ഷാമം രൂക്ഷമായതോടെ പൊറോട്ടയ്ക്ക് വില കൂടി. എല്‍പിജി ക്ഷാമത്തിനൊപ്പം പാമോയില്‍ വില കൂട്ടിയതാണ് ഹോട്ടലുകള്‍ക്ക് തിരിച്ചടിയായത്. ഇതോടെയാണ് പൊറോട്ടയുടെ വില വര്‍ധിപ്പിച്ചത്. പൊറോട്ടയ്ക്ക് മൂന്നുരൂപയാണ് കൂട്ടിയത്. നേരത്തെ ബിരിയാണിയ്ക്കും കറികള്‍ക്കും വില കൂട്ടിയിരുന്നു. എല്‍പിജി പ്രതിസന്ധി രൂക്ഷമായതോടെ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചു. ചെറിയ പെരുന്നാള്‍ വരെ എങ്ങനെയെങ്കിലും ഹോട്ടല്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാമെന്ന നിലപാടിലായിരുന്നു ഹോട്ടലുടമകള്‍. പെരുന്നാള്‍ ആഘോഷത്തിനായി അടച്ച ഹോട്ടലുകള്‍ പലതും പിന്നീട് തുറന്നിട്ടില്ല.


എല്‍പിജി പ്രതിസന്ധി മറികടക്കാന്‍ ആവശ്യമെങ്കില്‍ വിലവര്‍ധന നടപ്പാക്കാന്‍ കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍ഡ്‌സ് അസോസിയേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 20 ശതമാനം പാചകവാതകം നല്‍കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ അതിനുളള നടപടിയായിട്ടില്ലെന്നും വാക്ക് പാലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. തൊഴിലാളികള്‍ക്കുളള ചെലവിന് വേണ്ടി മാത്രമാണ് ഹോട്ടലുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. കനലില്‍ ചുട്ടെടുക്കുന്ന അല്‍ഫാം പോലുളള വിഭവങ്ങളാണ് ഹോട്ടലുകാര്‍ പ്രോത്സാഹിപ്പിക്കുന്നത്. കറികള്‍ ചൂടോടെ നിലനിര്‍ക്കുന്നതിനായി മണിക്കൂറുകള്‍ തീ കത്തിക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ അറക്കപ്പൊടി നിറച്ച് ഉപയോഗിക്കുന്ന കുറ്റി അടുപ്പുകളാണ് ഹോട്ടലുകാര്‍ കൂടുതലായും ഇപ്പോള്‍ ഉപയോഗിക്കുന്നത്.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



CMI Carmel International Language Zone


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS