HONESTY NEWS ADS

മൊബൈൽ റീചാർജിൽ ഉപഭോക്താക്കൾക്ക് ആശ്വാസം; വർഷത്തിൽ ഇനി 12 റീചാർജ് മതി, കേന്ദ്ര നിർദേശം പ്രാബല്യത്തിൽ

വർഷത്തിൽ ഇനി 12 റീചാർജ് മതി, കേന്ദ്ര നിർദേശം


നിലവിൽ മിക്ക ടെലികോം കമ്പനികളും 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകളാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഒരേ സേവനങ്ങൾക്ക് കുറവ് കാലാവധി നൽകുന്നതുമൂലം, വർഷത്തിൽ 13 തവണ ഉപഭോക്താക്കൾക്ക് റീചാർജ് ചെയ്യേണ്ടി വരുന്നു. സാധാരണ ജനങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുന്ന ഈ രീതിക്കാണ് ഇപ്പോൾ മാറ്റം വരുന്നത്. 30 ദിവസത്തെ പ്ലാനുകൾ കൂടുതൽ പ്രാധാന്യത്തോടെ അവതരിപ്പിക്കാൻ ടെലികോം മന്ത്രാലയം കമ്പനികൾക്ക് കർശന നിർദേശം നൽകിക്കഴിഞ്ഞു. ഇതോടെ വർഷത്തിൽ 13 റീചാർജിൽ നിന്ന് 12 ആയി കുറയാനും, ഉപഭോക്താക്കളുടെ വാർഷിക ചെലവ് വലിയ തോതിൽ കുറയാനും ഇത് സഹായിക്കും.

kodikkunnil-suresh-mobile-recharge-30-day-validity

ഈ സുപ്രധാന മാറ്റത്തിന് പിന്നിൽ ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയ ശക്തമായ ഇടപെടലുകളാണുള്ളത്. 28 ദിവസത്തെ വാലിഡിറ്റി പരോക്ഷമായ അധിക ചാർജ്ജിംഗാണെന്നും ഇത് ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടം എത്രത്തോളമാണെന്നും അദ്ദേഹം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പുതിയ തീരുമാനം വലിയ ആശ്വാസകരമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ഫേസ്ബുക്കിൽ കുറിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും, 28 ദിവസത്തെ ബില്ലിംഗ് സംവിധാനം വഴി നടക്കുന്ന ഉപഭോക്തൃ ചൂഷണം പൂർണ്ണമായും അവസാനിപ്പിച്ച് യഥാർത്ഥ മാസ ബില്ലിംഗ് സംവിധാനം നിർബന്ധമാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



SBI HOME LOAN - SHYBU



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS