HONESTY NEWS ADS

ശക്തമായ വയറുവേദനയും ഛർദിയും; കരാട്ടെ പരിശീലനത്തിനിടെ 11 വയസുകാരി കുഴഞ്ഞുവീണു മരിച്ചു

കരാട്ടെ പരിശീലനത്തിനിടെ 11 വയസുകാരി കുഴഞ്ഞുവീണു മരിച്ചു


കൊല്ലം അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ 11 വയസുകാരി കുഴഞ്ഞ് വീണു മരിച്ചു. വാളകം പുത്തൻവിള വീട്ടിൽ ബിനോയ് സിമി ദമ്പതികളുടെ മകൾ അഹന്ന ബിനോയിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മാതാവുമൊത്ത് അഞ്ചലിലെ കരാട്ടെ ക്ലാസ് നടത്തുന്ന സ്ഥാപനത്തിൽ എത്തിയതായിരുന്നു. പരിശീലനത്തിനിടെ ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ട് കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. ശക്തമായ വയറുവേദനയും ഛർദിയും ആണ് ഉണ്ടായത്. ഉടൻ തന്നെ പരിശീലകനും കുട്ടിയുടെ മാതാവും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS