HONESTY NEWS ADS

ഗൂഗിൾ പേ പോക്കറ്റ് മണി: പണം നഷ്ടപ്പെടുമെന്നത് വ്യാജം; പുതിയ യുപിഐ ഫീച്ചർ കുട്ടികൾക്ക് ഏറെ ഉപകരം

​ഗൂ​ഗിൾ പേയിൽ പുതിയ ഫീച്ചർ എത്തി


യുപിഐ പേമെന്റ് ആപ്പുകളിൽ ഏറ്റവും ജനപ്രീതിയുള്ള സേവനമാണ് ഗൂഗിൾ പേ. ഈ അടുത്തിടെ ​ഗൂ​ഗിൾ പേയിൽ പുതിയ ഫീച്ചർ എത്തിയതിനെതിരെ വ്യാപക വ്യാജ പ്രചാരണമാണ് നടന്നത്. എന്നാൽ പോക്കറ്റ് മണിയെന്ന യുപിഐ സർക്കിൾ ഉപകാരപ്പെടുന്ന ഒന്നാണെന്നതാണ് യാഥാർഥ്യം. കുട്ടികൾക്കു രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സ്വന്തം ഫോണിൽ യുപിഐ വഴി പണമിടപാട് നടത്താനാകുന്നതാണ് പുതിയ ഫീച്ചർ.


പോക്കറ്റ് മണി ഐക്കണിൽ ടാപ് ചെയ്തതതുവഴി 10,000 രൂപയോളം നഷ്ടമായെന്നും അതിനാൽ ഗൂഗിൾ പേ ഡിലീറ്റ് ചെയ്യണമെന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഭീം പേമെന്റ് ആപ്പിൽ ‘യുപിഐ സർക്കിൾ ഫുൾ ഡെലിഗേഷൻ’ എന്ന സംവിധാനത്തിനെ അടിസ്ഥാനമാക്കിയാണ് ​ഗൂ​ഗിൾ പേ പോക്കറ്റ് മണി എന്ന ഫീച്ചർ എത്തിച്ചത്. ഒരാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മറ്റൊരാൾക്ക് ഇടപാട് നടത്താനാവുന്ന ഫീച്ചർ ആണിത്.


മറ്റൊരാൾക്ക് എത്ര തുക വരെ ചെലവാക്കാം എന്നും അക്കൗണ്ട് ഉടമയ്ക്ക് നിശ്ചയിക്കാം. പ്രധാനമായും കുട്ടികൾക്കാണ് ഇത് ഉപകാരപ്പെടുന്നത്. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുട്ടികളെ രക്ഷിതാവിനു യുപിഐ സർക്കിളിൽ ബന്ധിപ്പിക്കാൻ കഴിയും. പേയ്മെന്റ് റിക്വസ്‌റ്റ് ലഭിക്കുന്നതിനനുസരിച്ച് അക്കൗണ്ട് ഉടമയ്ക്ക് പിൻ ടൈപ് ചെയ്ത് നൽകി ഇടപാട് നടത്താൻ കഴിയും. ഒരു തവണ പരമാവധി ₹5,000 വരെ മാത്രമേ ഇങ്ങനെ അയക്കാൻ കഴിയൂ.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS