HONESTY NEWS ADS

നിതിൻ രാജിന്റെ മരണം: ദളിത്-ആദിവാസി സംഘടനകളുടെ ഹർത്താൽ; ചെറുതോണിയിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു, വാഹനഗതാഗതം സാധാരണ നിലയിൽ

ചെറുതോണി ടൗണിൽ ഹർത്താൽ ഭാഗികമാണ്


ചെറുതോണി ടൗണിൽ ഹർത്താൽ ഭാഗികമാണ്. രാവിലെ മുതൽ തന്നെ ടൗണിലെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. എന്നാൽ ജനജീവിതത്തെ പൂർണ്ണമായും സ്തംഭിപ്പിക്കുന്ന രീതിയിലുള്ള പ്രതിഷേധങ്ങൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. റോഡുകളിൽ വാഹനങ്ങൾ തടയുന്ന സാഹചര്യമില്ല. സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയിട്ടുണ്ട്.


ഹർത്താൽ: വീഡിയോ വാർത്ത കാണാം....👇👇👇




കെ.എസ്.ആർ.ടി.സി സർവീസുകൾ സാധാരണ നിലയിൽ തന്നെ നടക്കുന്നുണ്ട്. യാത്രക്കാരെ തടയാനോ ബസ് തടയാനോ പ്രതിഷേധക്കാർ മുതിർന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് സംഘടനകൾ പ്രതിഷേധിക്കുന്നത്. സമാധാനപരമായ രീതിയിലാണ് നിലവിൽ ചെറുതോണിയിൽ ഹർത്താൽ പുരോഗമിക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്. വരും മണിക്കൂറുകളിലും സമാനമായ രീതിയിൽ തന്നെ ഹർത്താൽ മുന്നോട്ട് പോകുമെന്നാണ് കരുതപ്പെടുന്നത്.  



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS