HONESTY NEWS ADS

അടിമാലിയിൽ കിണർ പണിക്കിടെ കാൽ വഴുതി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി: ജോലിക്കിടെ കാൽവഴുതി കിണറ്റിലേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം


കിണർ തേക്കുന്ന ജോലിക്കിടെ കാൽവഴുതി കിണറ്റിലേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. പനംകുട്ടി സ്വദേശിയും ഇപ്പോൾ അടിമാലി കാംക്കോ (CAMCO) ജംഗ്ഷനിൽ താമസക്കാരനുമായ നെല്ലിക്കൽ സജി (42) ആണ് മരിച്ചത്. അടിമാലി വള്ളപ്പടിക്ക് സമീപം ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.


രാവിലെ വള്ളപ്പടിക്ക് സമീപമുള്ള ഒരു വീട്ടിൽ കിണർ തേക്കുന്ന ജോലിക്കായി എത്തിയതായിരുന്നു സജി. ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കാൽ വഴുതി ആഴമുള്ള കിണറ്റിലേക്ക് താഴെ വീഴുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ ശബ്ദം കേട്ടെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സജിയെ കിണറ്റിൽ നിന്നും പുറത്തെടുത്ത് ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


മൃതദേഹം നിലവിൽ അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS