HONESTY NEWS ADS

ദേവികുളം മുൻ എംഎൽഎ എ.കെ മണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; നാല് പേർക്ക് പരിക്ക്

ദേവികുളം മുൻ എംഎൽഎ എകെ മണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു


ദേവികുളം മുൻ എംഎൽഎ എകെ മണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ മുൻ എംഎൽഎ എകെ മണി, മൂന്നാർ പഞ്ചായത്ത്‌ പ്രസിഡന്റ് എസ് വിജയകുമാർ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജാ റാം, ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു. പുനലൂർ - മുവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി എലിയറക്കലിന് സമീപത്താണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായിരുന്നു. മൂന്നാർ ഗ്രാമ പഞ്ചായത്തിന്റെ ബൊലേറോ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS