HONESTY NEWS ADS

തൊടുപുഴയില്‍ പ്രകോപന മുദ്രാവാക്യം; ഇടുക്കി ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്തു

ഇടുക്കി: ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്തു


വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തൊടുപുഴയില്‍ പ്രകോപന മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതില്‍ നടപടി. ഇടുക്കി ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയുടെ അച്ചടക്കത്തിനും അന്തസ്സിനും നിരക്കാത്ത രീതിയിലും പ്രകോപനപരമായും മുദ്രാവാക്യം മുഴക്കിയതിനും പ്രകടനം നടത്തിയതിനുമാണ് നടപടിയെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.


തൊടുപുഴയില്‍ സംഘടിപ്പിച്ച പ്രകടനത്തിലെ മുദ്രാവാക്യം പാര്‍ട്ടിയുടെ അന്തസ്സിനും പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്നും തെറ്റായ പ്രവണതകളെ തള്ളിക്കളയുന്നുവെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചിരുന്നു. ആഹ്ലാദ പ്രകടനങ്ങള്‍ അതിര് കടക്കരുതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ നേരത്തെ തന്നെ പാര്‍ട്ടിക്ക് നിര്‍ദേശം നല്‍കിയതാണ്. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനെ അംഗീകരിക്കില്ലെന്നായിരുന്നു പ്രതികരണം.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS