HONESTY NEWS ADS

ഇടുക്കി പനംകൂട്ടിയ്ക്ക് സമീപം യാത്രക്കാരുമായി പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, നിരവധിപേർക്ക് പരിക്ക്

ഇടുക്കി പനംകൂട്ടിയ്ക്ക് സമീപം യാത്രക്കാരുമായി പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, നിരവധിപേർക്ക് പരിക്ക്


ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ തട്ടേക്കണ്ണി ഓഡിറ്റ് വണ്ണിന് സമീപം യാത്രക്കാരുമായി പോയ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. എറണാകുളത്തുനിന്ന് കുമളിയിലേക്ക് സർവീസ് നടത്തുകയായിരുന്ന ‘കൊച്ചിൻ’ എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിൽ എത്തിയ ഒരു ലോറി ബസ്സിന്റെ പിന്നിൽ ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ ബസ് റോഡരികിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് ഡ്രൈവറും കണ്ടക്ടറുമടക്കം 41 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. അപകടം നടന്നതോടെ മറ്റു വാഹനങ്ങളിൽ എത്തിയ  യാത്രക്കാർ ഉടൻ രക്ഷാപ്രവർത്തനത്തിന് രംഗത്തെത്തി. ബസ്സിന്റെ ഗ്ലാസുകൾ തകർത്താണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ അടിമാലിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS