HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മുഖ്യമന്ത്രി പ്രഖ്യാപനം; നാളെ അതിനിർണായകം, എംഎൽഎമാരോട് തലസ്ഥാനത്തെത്താൻ നിർദേശം; നിയമസഭാ കക്ഷി യോഗം ഉച്ചയ്ക്ക്‌

ദിവസങ്ങള്‍ നീണ്ട മുഖ്യമന്ത്രി ചർച്ചയില്‍ നാളെ നിര്‍ണായകം


ദിവസങ്ങള്‍ നീണ്ട മുഖ്യമന്ത്രി ചർച്ചയില്‍ നാളെ നിര്‍ണായകം. നാളെ ഉച്ചയ്ക്ക് 1 മണിക്ക് കോൺഗ്രസ് നിയസഭ കക്ഷി യോഗം ചേരുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിച്ചു. കെപിസിസി ആസ്ഥാനത്തായിരിക്കും യോഗം ചേരുക. കോണ്‍ഗ്രസ് എംഎല്‍എമാരോട് നാളെ തലസ്ഥാനത്ത് എത്താൻ നിർദേശം നല്‍കി. ആദ്യം 11 മണിക്ക് യോഗം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും എംഎൽഎമാർക്ക് തിരുവനന്തപുരത്ത് എത്താനുള്ള അസൗകര്യം കണക്കിലെടുത്താണ് യോഗം 1 മണിയിലേക്ക് മാറ്റിയത്. ദീപ ദാസ് മുൻഷിയും രണ്ട് എഐസിസി നിരീക്ഷകരും യോഗത്തില്‍ പങ്കെടുക്കും.


മുഖ്യമന്ത്രി പ്രഖ്യാപനം നാളെ

കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം നാളെ ഉണ്ടാകും. ഫലം വന്ന് പത്താം ദിവസമാണ് നാളെ തീരുമാനം വരുമെന്ന പ്രഖ്യാപനം എഐസിസി നടത്തുന്നത്. വൈകിട്ട് 5.40ഓടെ ദില്ലിയിലെ രാജാജി മാർഗിലുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ എത്തിയ രാഹുൽ ഗാന്ധി മുക്കാൽ മണിക്കൂറോളം ഖർഗെയോട് സംസാരിച്ചു. എകെ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ് അടക്കം മുതിർന്ന നേതാക്കളോട് രാഹുൽ ഗാന്ധി വീണ്ടും ഫോണിൽ അഭിപ്രായം സംസാരിച്ചു. ആരാകണം മുഖ്യമന്ത്രി എന്നതിൽ അഭിപ്രായം തേടി. എംഎൽഎമാരുമായും മുതിർന്ന നേതാക്കളുമായുമുള്ള ചർച്ചകളെല്ലാം പൂർത്തിയായെന്നും പ്രഖ്യാപനം നാളെയുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം മേധാവി ജയ്റാം രമേശ് മാധ്യമങ്ങളെ അറിയിച്ചു.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS