HONESTY NEWS ADS

മൂന്നാർ സന്ദർശനം കഴിഞ്ഞു മടങ്ങവെ അപകടം; മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

ഇടുക്കി: ഗ്യാപ്പ്‌റോഡില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം.


ഇടുക്കി ചിന്നക്കനാലിന് സമീപം വാഹനാപകടത്തിൽ ഒരു വിനോദസഞ്ചാരി മരിച്ചു. തമിഴ്നാട്ടിൽ നിന്നുളള 27 അംഗ സംഘമെത്തിയ മിനി ബസ്സാണ് നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞത്. വിരുദനഗർ സ്വദേശി സ്റ്റെല്ല മേരിയാണ് മരിച്ചത്. സാരമായ പരിക്കേറ്റ ആറുപേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്നലെ മൂന്നാറിലെത്തിയ സംഘം ഇന്ന് മടങ്ങിപ്പോകും വഴിയാണ് പെരിയകനാൽ വളവിന് സമീപം അപകടത്തിൽപ്പെട്ടത്. അപകടമുണ്ടായ ഉടൻ നാട്ടുകാരും സമീപത്തുള്ള ജീപ്പ് ഡ്രൈവർമാരും ചേർന്ന് പരിക്കേറ്റവരെ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിലെത്തിച്ചു. നിലവിൽ ഇവിടെ ചികിത്സയിൽക്കഴിയുന്നവരുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS