HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ചക്രവാതച്ചുഴി വില്ലനായി, സംസ്ഥാനത്ത് കാലവർഷം വൈകും; ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇടിമിന്നലോട് കൂടിയ മഴ തുടരും


സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരും എന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂര്‍ മാത്രം ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം കൊല്ലം പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കളളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുളളതിനാല്‍ കേരളാ ലക്ഷ്യദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.


പടിഞ്ഞാറന്‍ കാറ്റ് ദുര്‍ബലമായി തുടരുന്നതിനാല്‍ കേരളത്തില്‍ കാലവര്‍ഷം വൈകുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്. ജൂണ്‍ തുടക്കത്തില്‍ കാലവര്‍ഷം സജീവമാകാനാണ് സാധ്യത. അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി പടിഞ്ഞാറന്‍ കാറ്റിന്റെ കേരളത്തിലേക്കുളള സഞ്ചാരത്തിന് വിഘാതമായി. ഇത് ദുര്‍ബലവുകയോ പടിഞ്ഞാറേക്ക് നീങ്ങുകയോ ചെയ്താലേ കാലവര്‍ഷം കേരളത്തിലേക്ക് എത്താനുളള സാഹചര്യമൊരുങ്ങുകയുളളു. മെയ് 26-ന് കേരളത്തില്‍ കാലവര്‍ഷം എത്തും എന്നായിരുന്നു നേരത്തെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നത്.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


SBI HOME LOAN - IDUKKI





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS