HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

എംപിമാരും എംഎൽഎമാരും മണ്ഡലം ശ്രദ്ധിക്കട്ടെ; കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെ

കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി ആവശ്യവുമായി ഫ്ലെക്സ് ബോർഡ്‌.


കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി ആവശ്യവുമായി ഫ്ലെക്സ് ബോർഡ്‌. കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ ആണ് ഫ്ലെക്സ് ബോർഡ്‌ സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് ബോർഡ്‌ സ്ഥാപിച്ചിട്ടുള്ളത്. എംപിമാരും എംഎൽഎമാരും മണ്ഡലം ശ്രദ്ധിക്കട്ടെ എന്നും കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡന്‍റിനെ എന്നും ബോർഡിൽ എഴുതിയിട്ടുണ്ട്. ചില എംപിമാരെയും എംഎൽഎമാരെയും കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക് പരിഗണിക്കുന്നതിനിടെയാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. കോട്ടയത്ത് മാത്രമല്ല, സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.


ബോർഡ് ഉയരുന്നത് കെപിസിസി പ്രസിഡന്‍റ് ചർച്ചകൾ തുടങ്ങുന്നതിനിടെയാണ്. സ്ഥാനത്തിനായി കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്‍റോ ആന്‍റണി, ഷാഫി പറമ്പിൽ എന്നീ എംപിമാർ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നാണ് വാർത്തകൾ. മാത്യു കുഴൽ നാടൻ എംഎൽഎയും പരിഗണനയിലുണ്ട്. ജോസഫ് വാഴയ്ക്കനായി ചെന്നിത്തല പക്ഷവും രംഗത്തുണ്ട്.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Safiya Mega Mart Cheruthoni



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS