HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മഹാരാഷ്ട്രയിൽ മലയാളിയെ മോഷ്ടാക്കളുടെ സംഘം മർദിച്ചു കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്തയാൾ അടക്കം 3 പേർ പിടിയിൽ

മലയാളിയെ മോഷ്ടാക്കളുടെ സംഘം മർദ്ദിച്ച് കൊലപ്പെടുത്തി


മഹാരാഷ്ട്രയിൽ മലയാളിയെ മോഷ്ടാക്കളുടെ സംഘം മർദ്ദിച്ച് കൊലപ്പെടുത്തി. കോയമ്പത്തൂരിൽ താമസിക്കുന്ന കൃഷ്ണപ്രസാദ് വി എന്ന അറുപത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്. സോളാപ്പൂർ ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു കൊലപാതകം. സത്താരയിലേക്കുള്ള യാത്രാ മധ്യേ പുലർച്ചെ രണ്ടരയോടെ ശുചിമുറിയിൽ പോകാനായി സോളാപൂരിൽ ഇറങ്ങിയ കൃഷ്ണകുമാറിനെ മോഷ്ടാക്കൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃഷ്ണപ്രസാദ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബസ് സ്റ്റാൻഡിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. സോളാപൂർ സ്വദേശികളായ കുനാൽ കാംബ്ലെ, അമൻ സുധാകർ എന്നിവരും 17 കാരനായ ഒരാളുമാണ് പൊലീസ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS