HONESTY NEWS ADS

ചെറുതോണിയ്ക്ക് സമീപം ഇരുചക്രവാഹനം മറിഞ്ഞ് അപകടം; ബസ്സിനടിയിലേക്ക് വീണ നഴ്സിന് ഗുരുതര പരിക്ക്, ഒപ്പമുണ്ടായിരുന്ന ഡോക്ടർ അത്ഭുതകരമായി രക്ഷപ്പെട്ടു

അടിമാലി - കുമളി ദേശീയപാതയിൽ വാഴത്തോപ്പ് പള്ളിക്കവലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു


അടിമാലി - കുമളി ദേശീയപാതയിൽ വാഴത്തോപ്പ് പള്ളിക്കവലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനി ബിൻഷയ്ക്ക് പരിക്കേറ്റത്.  ബസ്സിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രവാഹനം റോഡിൽ തെന്നിമറിയുകയും, യുവതി ബസ്സിന്റെ അടിയിലേക്ക് വീഴുകയുമായിരുന്നു.  ഇവർ പതിനാറാംകണ്ടം പി.എച്ച്.സിയിലെ നഴ്‌സാണ്. യുവതിയോടൊപ്പം ഇരുചക്രവാഹനത്തിൽ ഉണ്ടായിരുന്ന ഡോക്ടർ വിനീത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


ബസ്സിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിർദിശയിൽനിന്ന് വന്ന പിക്കപ്പ് വാൻ കണ്ട് വെട്ടിച്ചപ്പോഴാകാം വാഹനം മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. റോഡിൽ തെന്നിമറിഞ്ഞ ഇരുചക്രവാഹനം ഈ പിക്കപ്പ് വാനിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റ യുവതിയെ ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ഇടുപ്പെല്ലിനേറ്റ പൊട്ടലിനെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഇടുക്കി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


HONESTY NEWS @ IDUKKI


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS