![]() |
| റിപ്പോർട്ട്: അഭിജിത്ത് എം എം |
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ചും, തൊഴിലാളികൾക്ക് വേതനം യഥാസമയം നൽകാതെയും പദ്ധതിയെ പൂർണ്ണമായി ഇല്ലാതാക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു KSKTU ഇടുക്കി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിമ്പൻ പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തിയത്. സാധാരണക്കാരായ ജനങ്ങളുടെ ജീവനോപാധിയായ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കർഷക സംഘം ജില്ലാ സെക്രട്ടറി സഖാവ് റോമിയോ സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
സിബി മാത്യു അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിക്ക് K. ജോർജ് പോൾ, KA. അലി, ബാബു മാനത്തൂർ, TE. നൗഷാദ്, ഷേർളി ജോസഫ്, Mk. അനീഷ്, രമേശൻ തുടങ്ങിയ സഖാക്കൾ നേതൃത്വം നൽകി. നിരവധി തൊഴിലാളികളും കർഷകരും പ്രതിഷേധ മാർച്ചിൽ അണിനിരന്നു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് KSKTU ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






