HONESTY NEWS ADS

കനത്ത മഴ: മൂന്നാറിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞു; കൊളുക്കുമലയിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്

മൂന്നാറിൽ ദേശീയപാതയിലേയ്ക്ക് മണ്ണിടിഞ്ഞു വീണ് അപകടം


മൂന്നാറിൽ ദേശീയപാതയിലേയ്ക്ക് മണ്ണിടിഞ്ഞു വീണ് അപകടം. പുലർച്ചെ ആറോടെ മൂന്നാറ്‍ ഹെഡ് വർക്ക് ഡാമിന് സമീപം ആണ് ദേശീയപാതയിലേയ്ക്ക് മണ്ണും കല്ലും ഇടിഞ്ഞു വീണ് അപകടം ഉണ്ടായത്.


ഇതേത്തുടർന്ന് ​ഗതാഗതം ഭാ​ഗികമായി തടസപ്പെട്ടു. മണ്ണ് നീക്കി ​ഗതാ​ഗതം പുനസ്ഥാപിച്ചു. പൂർണമായി മണ്ണ് നീക്കിയിട്ടില്ല. പ്രദേശത്ത് ഇന്നലെ കനത്ത മഴ പെയ്തിരുന്നു. മഴ പെയ്താല്‍ മണ്ണും കല്ലും ഇടിഞ്ഞുവീഴുന്നത് പതിവാണെന്നും അശാസ്ത്രീയ മണ്ണെടുപ്പാണ് കാരണമെന്നും വിഷയം മുമ്പ് ഉന്നയിച്ചിട്ടും ദേശീയ പാത അതോറിറ്റി നടപടിയെടുത്തില്ലെന്നും നാട്ടുകാർ‌ പറയുന്നു.


മഴ കനത്തതിനെത്തുടർന്ന് ഇടുക്കി കൊളുക്കുമല സിങ്കപ്പാറയിലേക്കുള്ള വിനോദ സ്ഞ്ചാരികളുടെ പ്രവേശനം നിർത്തിവച്ചു. തമിഴ്നാട് സർക്കാരിന്റേതാണ് നടപടി.





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS