HONESTY NEWS ADS

ദേശീയ പാത 85 ല്‍ നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു

നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു


ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയ പാത 85 ല്‍ നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ഈ ഭാഗത്ത് മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. ഇതു സംബന്ധിച്ച് പോലീസിന് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ഈ ഭാഗത്തു കൂടിയുള്ള യാത്ര ഒഴിവാക്കണം. ജില്ലയിൽ  വിനോദസഞ്ചാര പ്രവര്‍ത്തനങ്ങൾ നിരോധിച്ചുകൊണ്ട് ശനിയാഴ്ച തന്നെ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു.  ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധനം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS