HONESTY NEWS ADS

റാങ്ക് തിളക്കത്തിന് പിന്നാലെ കുസാറ്റിൽ നിന്ന് ഡോക്ടറേറ്റ്; ഇടുക്കിയുടെ അഭിമാനമായി ഗ്രീഷ്മ

ഇടുക്കിയുടെ അഭിമാനമായി ഗ്രീഷ്മ


കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (CUSAT) നിന്ന് പരിസ്ഥിതി ശാസ്ത്രത്തിൽ പിഎച്ച്.ഡി (Ph.D) കരസ്ഥമാക്കി സേനാപതി സ്വദേശിനി ഗ്രീഷ്മ തങ്കച്ചൻ. സേനാപതി വെട്ടിക്കാട്ടിൽ തങ്കച്ചൻ – ചിന്നമ്മ ദമ്പതികളുടെ മകളാണ്.


കോട്ടയം സി.എം.എസ് കോളേജിൽ നിന്നാണ് ഗ്രീഷ്മ ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് എം.ജി സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി ഉന്നതവിജയം കൈവരിച്ചു. ഇതിന് പിന്നാലെയാണ് കുസാറ്റിലെ എൻവയോൺമെന്റൽ സ്റ്റഡീസ് വിഭാഗത്തിൽ ഗവേഷണം ആരംഭിച്ചതും വിജയകരമായി ഡോക്ടറേറ്റ് നേടിയതും.


ഗവേഷണം പൂർത്തിയായ ഉടൻ തന്നെ എം.ജി സർവകലാശാലയിൽ ഇൻസ്ട്രക്ടറായി ജോലിയിൽ പ്രവേശിച്ച ഗ്രീഷ്മ, കഴിഞ്ഞ ഒരു മാസമായി ഇവിടെ സേവനമനുഷ്ഠിച്ചു വരികയാണ്. കോളേജ് അധ്യാപന രംഗത്തും പരിസ്ഥിതി വ്യാവസായിക മേഖലകളിലും തന്റെ അറിവും മികവും പ്രയോജനപ്പെടുത്താനാണ് ഈ യുവ ഗവേഷക ലക്ഷ്യമിടുന്നത്. ഗിൽഗ തങ്കച്ചൻ സഹോദരിയാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


YOU Shine Beauty Hub, ചെറുതോണി




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS