HONESTY NEWS ADS

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിനെ രക്ഷപ്പെടുത്തി

പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു.


പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു. കോയമ്പത്തൂർ സ്വദേശിയായ ബാനുപ്രിയയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഭരതിനെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. തമിഴ്നാട്ടിൽ നിന്ന് രണ്ട് സ്ത്രീകൾ ഉൾപ്പെടെ 5 പേരാണ് ഇവിടെ എത്തിയത്. ഇന്ന് ഉച്ചയോടെയാണ് അഞ്ചംഗ സംഘം പാലക്കുഴി വെള്ളച്ചാട്ടത്തിൽ എത്തിയത്. കുളിക്കുന്നതിനായി വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങുന്നനിടെയാണ് കാൽവഴുതി രണ്ട് പേർ താഴേക്ക് പതിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. നാട്ടുകാരും അ​ഗ്നിരക്ഷാ സേനയും ചേർന്ന രക്ഷപ്പെടുത്തിയ ഭരതിനെ മുകളിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


SBI HOME LOANS IDUKKI


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS