HONESTY NEWS ADS

മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ദിവസങ്ങൾ; തെരച്ചിൽ ഊർജിതം, തിരുവനന്തപുരത്ത് നാവികസേനയും ഇറങ്ങും

മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞുണ്ടായ അപകടങ്ങളിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും ഊർജിതമായി തുടരും


തിരുവനന്തപുരത്തും കൊല്ലം നീണ്ടകരയിലുമായി മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞുണ്ടായ അപകടങ്ങളിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും ഊർജിതമായി തുടരും. തിരുവനന്തപുരത്ത് കടലിൽ കാണാതായ ജോൺ, ഷിജിൻ എന്നിവർക്കായുള്ള തെരച്ചിലിൽ നാവികസേനയും പങ്കാളികളാകുമെന്നും കൂടുതൽ വള്ളങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തുമെന്നും കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മന്ത്രിമാർ അറിയിച്ചിരുന്നു.


ഇതിനിടെ, കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണനെ കാണാതായിട്ട് ഇന്ന് പന്ത്രണ്ടാം ദിവസം പിന്നിടുകയാണ്. അപകടത്തിൽ ഗൗതമിന്റെ അച്ഛൻ രാധാകൃഷ്ണനും മുത്തച്ഛൻ രാജീവനും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഗൗതമിന്റെ അമ്മ രേഷ്മയുടെ പ്രതിഷേധത്തെത്തുടർന്ന് കഴിഞ്ഞ ദിവസം ഗൗതമിന്റെ വീട്ടിലെത്തിയ വി.ഡി. സതീശൻ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. നേവി, കോസ്റ്റ്ഗാർഡ്, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവരുടെ നേതൃത്വത്തിൽ വ്യാപകമായ തിരച്ചിൽ തുടരുന്നുണ്ടെങ്കിലും ഇതുവരെയും ഇവരെ കണ്ടെത്താനായിട്ടില്ല.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


SBI HOME LOANS IDUKKI


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS