കൊച്ചി കടവന്ത്രയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും വിജിലൻസിന്റെ പിടിയിലായി. ലാൻഡ് റെക്കോർഡ്സ് തഹസിൽദാർ ജോസഫ് ആന്റണി, ഏജന്റുമാരായ ഷിബിൻ, കണ്ണൻ എന്ന രാജേഷ് എന്നിവരെയാണ് വിജിലൻസിന്റെ എറണാകുളം യൂണിറ്റ് കസ്റ്റഡിയിലെടുത്തത്. എളമക്കര സ്വദേശിയിൽനിന്ന് പത്തുലക്ഷം രൂപയാണ് ഏജന്റുമാർ മുഖേന കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് രണ്ട് ലക്ഷം രൂപയും എട്ട് ലക്ഷത്തിന്റെ ചെക്കും കൈമാറാമെന്ന് പറഞ്ഞു. ഇതിനിടെയാണ് വിജിലൻസ് സംഘം കാത്തിരുന്ന് ഇവരെ പിടികൂടിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



